Tuesday, October 14, 2025

എ ഐ ഹബ്ബാകാനൊരുങ്ങി യുകെ; 100 മില്യണ്‍ പൗണ്ട്‌സിന്റെ പദ്ധതിയാണ് തയാറാക്കുന്നത്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പഠനത്തിന് വേണ്ടി 100 മില്യണ്‍ പൗണ്ട്സ് ചിലവിട്ട് പദ്ധതി തയ്യാറാക്കാന്‍ യുകെ. ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടുമ്പോള്‍ ആയിരം കോടി രൂപയുടെ പദ്ധതിയാണ് യുകെ ലക്ഷ്യമിടുന്നത്. യുകെയില്‍ ഉടനീളം ഒമ്പത് എ ഐ റിസര്‍ച്ച് ഹബ്ബുകള്‍ സ്ഥാപിക്കും. വിദ്യാഭ്യാസം, നിയമപരിപാലനം, ക്രിയേറ്റീവ് വ്യവസായങ്ങള്‍ എന്നിവയില്‍ എ ഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം പരിശോധിക്കുന്ന ഗവേഷണ പ്രോജക്റ്റുകളെ പിന്തുണയ്ക്കുക, സാങ്കേതികവിദ്യയുടെ അപകടസാധ്യതകളും നേട്ടങ്ങളും കൈകാര്യം ചെയ്യുന്നതിന് റെഗുലേറ്റര്‍മാരെ പരിശീലിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. പൊതു സേവനങ്ങളെയും സമ്പദ് വ്യവസ്ഥയെയും മികച്ച രീതിയില്‍ പരിവര്‍ത്തനം ചെയ്യാനും കാൻസർ, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സകളില്‍ സഹായിക്കാനും എ ഐയ്ക്ക് കഴിയുമെന്ന് യുകെ സയന്‍സ്, ഇന്നൊവേഷന്‍സ് ആന്റ് ടെക്നോളജി വകുപ്പ് മന്ത്രി മിഷേല്‍ ഡൊണെളന്‍ വ്യക്തമാക്കി.

എഐ മാനവികതയ്ക്ക് പുരോഗതി കൈവരിക്കാനുള്ള അവസരത്തെ പ്രതിനിധീകരിക്കുന്നു. എഐ ഗവേഷണത്തില്‍ യുകെയ്ക്ക് ആഗോള നേതാവായി തുടരാനും നല്ല നിയന്ത്രണത്തിനുള്ള നിലവാരം സജ്ജമാക്കാനും കഴിയുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയാറാണെന്ന് ഗൂഗിള്‍ ഡീപ്മൈന്റ് സിഇഒ ലില ഇബ്രാഹിം അറിയിച്ചു.എഐ റെഗുലേഷനില്‍ ലോക നേതാവായി യുകെ മാറണം എന്നാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്. സര്‍ക്കാരുകള്‍ക്ക് മാത്രമേ സാങ്കേതികവിദ്യയുടെ അപകടസാധ്യതകള്‍ ശരിയായി വിലയിരുത്താനും ജനങ്ങള സുരക്ഷിതമായി നിലനിര്‍ത്താനുള്ള അധികാരവും നിയമസാധുതയും കൈവശം വയ്ക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവയുള്‍പ്പെടെ യുകെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

എ ഐ അതിവേഗം നീങ്ങുന്നു. മനുഷ്യര്‍ക്കും അത്രയും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എ ഐയുടെ നേട്ടങ്ങള്‍ സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്ന ലോകത്തെ ആദ്യ രാഷ്ട്രമായി മാറാനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നവംബറില്‍ എ ഐ സുരക്ഷയ്ക്കായി ലോകത്തിലെ ആദ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് യുകെ ആരംഭിക്കുകയും ഈ വിഷയത്തില്‍ ഒരു ആഗോള ഉച്ചകോടി നടത്തുകയും ചെയ്തിരുന്നു. ഈ ഉച്ചകോടിയില്‍ 25-ല്‍ അധികം രാജ്യങ്ങള്‍ സാങ്കേതിക വിദ്യയുടെ അപകടസാധ്യതകള്‍ അംഗീകരിച്ചു ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലൊണ് ലോകത്തെ എഐ ഹബ്ബായി യുകെയെ മാറ്റുക എന്ന ലക്ഷ്യവുമായി യുകെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!