Sunday, March 15, 2026

വിരമിക്കൽ പ്രഖ്യാപിച്ച് പാരാ ആൽപൈൻ സ്കീയിങ് ചാമ്പ്യൻ മാക് മാർക്കോക്സ്

ഓട്ടവ : പ്രശസ്ത പാരാ ആൽപൈൻ സ്കീയിങ് ചാമ്പ്യൻ മാക് മാർക്കോക്സ് (26) വിരമിക്കൽ പ്രഖ്യാപിച്ചു. ഒന്റാരിയോ സൂ സെ മാരി സ്വദേശി മാക് മാർക്കോക്സ് മൂന്ന് സ്വർണ്ണം ഉൾപ്പെടെ ആറ് പാരാലിമ്പിക് മെഡലുകളും അഞ്ച് ലോക കിരീടങ്ങളും നേടിയിട്ടുണ്ട്.

2017 ൽ ലോക ചാമ്പ്യൻഷിപ്പിൽ അഞ്ച് മത്സരങ്ങളിൽ നാലിലും മാർക്കോക്സ് സ്വർണം നേടിയിരുന്നു. 2019-20ൽ കളിച്ച എട്ട് ലോകകപ്പ് മത്സരങ്ങളിലും അദ്ദേഹം വിജയിച്ചു.

കാൽമുട്ട് ശസ്ത്രക്രിയയും നടുവിനേറ്റ പരുക്കും കാരണം മാസങ്ങളുടെ പരിശീലനവും റേസിംഗും നഷ്ടപ്പെട്ടിട്ടും 2022-ലെ ബെയ്ജിംഗിലെ പാരാലിമ്പിക് ഗെയിംസിൽ അദ്ദേഹം വെള്ളി നേടി.

നാലാം വയസ്സിൽ സ്കീയിംഗ് ആരംഭിച്ച മാർക്കോക്‌സിന് ഒൻപതാം വയസ്സിൽ സ്റ്റാർഗാർഡ് മാക്യുലർ ഡീജനറേഷൻ മൂലം കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് സഹോദരൻ ബില്ലി ജോ ആയിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!