Saturday, March 21, 2026

കമ്മ്യൂണിറ്റി ഹബ്ബ് നിർമാണം; ധനസഹായം ആവിശ്യപ്പെട്ട് ബെൽവിൽ മേയർ

ഓട്ടവ : ലഹരിമരുന്നിനടിമകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഭവനരഹിതർ എന്നിവർക്കുള്ള കമ്മ്യൂണിറ്റി ഹബ്ബ്, ഡിടോക്‌സ് സെന്റർ എന്നിവ സ്ഥാപിക്കുന്നതിനാവശ്യമായ ധനസഹായം നൽകണമെന്ന് ആവിശ്യപ്പെട്ട് ബെൽവിൽ മേയർ നീൽ എല്ലിസ് രംഗത്ത്.

‘ദ ബ്രിഡ്ജ്’ എന്ന പേരിട്ടിരിക്കുന്ന സോഷ്യൽ, ഹെൽത്ത് സർവീസ് ഹബ്ബിന് വേണ്ടിയുള്ള പദ്ധതികൾ ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പിന് ഏകദേശം രണ്ടു ദശലക്ഷം ഡോളർ കൂടി ആവശ്യമാണ്. ഈ തുക പ്രവിശ്യ അനുവദിക്കേണ്ടതുണ്ട്.

നഗരത്തിൽ നിലവിലുള്ള മയക്കുമരുന്ന് പ്രതിസന്ധിയെ നേരിടുന്നതിനായി ഡിടോക്‌സ് സെൻ്റർ നിർമ്മാണം സഹായിക്കുമെന്നും ഇതിനായി പ്രവിശ്യയുടെ സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!