Sunday, April 19, 2026

‘മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ’; വിമാനയാത്രയെക്കുറിച്ച് രശ്മിക മന്ദാന

വിമാനയാത്രയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ട സംഭവത്തെക്കുറിച്ച് നടി രശ്മിക മന്ദാന. നടി ശ്രദ്ധ ദാസിനൊപ്പം വിമാനത്തിൽ സഞ്ചരിക്കവെയാണ് അപ്രതീക്ഷിതമായ അനുഭവംനടി നേരിട്ടത്.

ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് അപ്രതീക്ഷിത സംഭവം. ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി.

പറന്നുയർന്ന് 30 മിനിട്ടിന് ശേഷമായിരുന്നു അടിയന്തര ലാൻഡിങ്. യാത്രക്കാർക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും എല്ലാവരും ഭീതിയിലായി.

ഫെബ്രുവരി 17-നാണ് സംഭവം. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. വിമാനത്തിൽ നിന്നുള്ള ചിത്രം സഹിതമാണ് രശ്മിക സംഭവത്തെക്കുറിച്ച് പറഞ്ഞത്. ‘മരണത്തിൽ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ തിരക്കുകളിലാണ് രശ്മിക മന്ദാന. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

രശ്മിക നായികയായെത്തിയ രൺബീർ കപൂർ ചിത്രം അനിമൽ മികച്ച വിജയം നേടിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!