Monday, February 9, 2026

കെട്ടിട നിർമാണവസ്തുക്കളുടെ വിലവർധന​ തടഞ്ഞ് യു.എ.ഇ​

ദുബായ് : കെട്ടിട നിർമാണവസ്തുക്കളുടെ വില വർധിപ്പിക്കുന്നത്​ തടഞ്ഞ് യു.എ.ഇ​ സാമ്പത്തികകാര്യമന്ത്രാലയം. നിർമാണ വസ്തുക്കളുടെ നേരത്തെയുണ്ടായിരുന്ന വില പുനസ്ഥാപിക്കണമെന്നും കമ്പനികളോട്​ മന്ത്രാലയം നിർദേശിച്ചു. അമിതവില ഈടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​നൽകി.

ഉത്തരവ്​ ലംഘിച്ച്​ വില വർധനവ്​ വരുത്തിയാൽ ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നും അറിയിപ്പിൽ വ്യക്​തമാക്കി. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിർമാണ സാമഗ്രികൾക്ക്​ ന്യായമായ വില ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു. നിയമം ലംഘിക്കുകയും വിലവർധനവ്​ വരുത്തുകയും ചെയ്യുന്ന കമ്പനികളെ സംബന്ധിച്ച്​ 8001222 എന്ന നമ്പറിലോ info@economy.ae എന്ന മെയിൽ വഴിയോ വിവരം അറിയിക്കാമെന്നും അധികൃതർ വ്യക്​തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!