Monday, August 18, 2025

കഞ്ചാവ് കൈവശം വെയ്ക്കാം, കൃഷി ചെയ്യാം; പുതിയ തീരുമാനവുമായി ജർമ്മനി

ബെർലിൻ: ജർമ്മനിയിൽ കഞ്ചാവ് കൈവശം വെയ്ക്കുന്നതും കൃഷി ചെയ്യുന്നതും നിയമവിധേയമാക്കുന്നതിനുള്ള വോ‌ട്ട് രേഖപ്പെടുത്തി പാർലമെന്റ്. രാജ്യത്തെ പ്രതിപക്ഷവും മെഡിക്കൽ അസോസിയേഷനും കഞ്ചാവ് കൈവശം വെയ്ക്കുന്നതിനെ എതിർത്തിരിക്കുകയാണ്. ഇതിനെ അവ​ഗണിച്ചുകൊണ്ടാണ് ജർമ്മൻ പാർലമെന്റ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ മാസം മുതലാകും നിയമം നിലവിൽ വരുന്നത്. പുതിയ നിയമ പ്രകാരം വീടുകളിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താം. ഈ നിയമം അനുസരിച്ച് ഒരാൾക്ക് പ്രതി ദിനം 25 ​ഗ്രാം കഞ്ചാവ് കൈവശം വെക്കാൻ സാധിക്കും. ഇതിലൂടെ ജർമ്മനിയെ യൂറോപ്പിലെ പ്രധാനപ്പെട്ട ലിബറല്‍ കഞ്ചാവ് നിയമത്തിൽ ഉൾപ്പെടുത്താൻ സാധിക്കും. 2021 ലും 2023 ലും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കിയ മാള്‍ട്ടയ്‌ക്കും ലക്‌സംബര്‍ഗിനുമോടൊപ്പം ജർമ്മനിയും മാറും. ലിബറല്‍ കഞ്ചാവ് നിയമങ്ങള്‍ക്ക് പേരു കേട്ട മറ്റൊരു രാജ്യം നെതർലാൻഡാണ്.

പുതിയ നിയമം നിലവിൽ വരുന്നതോടെ യുവാക്കളിൽ ആരോ​ഗ്യപ്രശ്നങ്ങൾ വർധിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് മാനസികാരോ​ഗ്യത്തെ ബാധിക്കും. തുടര്‍ച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അർബുദം എന്നിവയ്ക്കും കാരണമാകുമെന്നും മെഡിക്കൽ അസോസിയേഷൻ പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!