Monday, August 18, 2025

കൊമ്പുകോര്‍ക്കാന്‍ ഇറാനും പാക്കിസ്ഥാനും; ജെയ്ഷെ അല്‍ ആദല്‍ കമാന്‍ഡറെ പാക്കിസ്ഥാനില്‍ വെച്ച് വധിച്ച് ഇറാന്‍

ഭീകര സംഘടനയായ ജെയ്ഷെ അല്‍ ആദലിന്റെ കമാന്‍ഡറായ ഇസ്മായില്‍ ഷാ ബക്ഷിനെയും ചില കൂട്ടാളികളെയും പാക്കിസ്ഥാനില്‍ വെച്ച് വധിച്ചതായി ഇറാന്‍ സൈനിക സേന അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജെയ്ഷ് അല്‍-അദ്ല്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഒരു മാസം മുമ്പ് പോലും ഇറാന്‍ പാക്കിസ്ഥാന്‍ പ്രദേശത്ത് പ്രവേശിച്ച് ജെയ്ഷ് അല്‍-അദ്‌ലിന്റെ സ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇതിന് മറുപടിയായി ഇറാന്റെ പ്രദേശത്ത് പാക്കിസ്ഥാനും വ്യോമാക്രമണം നടത്തിയിരുന്നു.

2012ലാണ് ജെയ്ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടന രൂപീകരിച്ചത്.ഇറാന്റെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍-ബലൂചിസ്ഥാനില്‍ നിന്നാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍, സിസ്താന്‍-ബലൂചെസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അല്‍-അദ്ല്‍ ഏറ്റെടുത്തിരുന്നു. അതില്‍ കുറഞ്ഞത് 11 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.

പാക്കിസ്ഥാനും ഇറാനും സുരക്ഷാ സഹകരണം വിപുലീകരിക്കാന്‍ പരസ്പരം സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം പരസ്പരം ‘ഭീകര സംഘടനകള്‍’ക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് ശേഷമായിരുന്നു ഈ സംഭവവികാസം. പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ പാക്കിസ്ഥാന്‍ കാവല്‍ ഗവണ്‍മെന്റിന്റെ വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനും ചേര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രഖ്യാപിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!