Wednesday, December 10, 2025

030 ഓടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത് 75 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ

റിയാദ്: കോടിക്കണക്കിന് മില്യണ്‍ റിയാല്‍ വാരിയെറിഞ്ഞ് ടൂറിസം മേഖലയില്‍ വന്‍കുതിപ്പ് നടത്തുന്ന സൗദി അറേബ്യ 2030ഓടെ ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് 75 ലക്ഷം സഞ്ചാരികളെ. സൗദി ടൂറിസം അതോറിറ്റി ഏഷ്യ-പസഫിക് പ്രസിഡന്റ് അല്‍ഹസന്‍ അല്‍ദബ്ബാഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ നടന്നുവരുന്ന SATTE 2024 (സൗത്ത് ഏഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്‌സ്‌ചേഞ്ച്) ട്രാവല്‍ ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി ടൂറിസം വിപണി ഏറ്റവും മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയവും വിനോദവുമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് സൗദി അറേബ്യ ഈ ട്രാവല്‍ ഷോയില്‍ പങ്കെടുക്കുന്നതെന്ന പറഞ്ഞ അദ്ദേഹം സൗദി രാജ്യത്തിന്റെ സ്ഥാപകദിനത്തില്‍ ഊഷ്മളമായ ബന്ധമുള്ള ഇന്ത്യ സന്ദര്‍ശിക്കാനായതില്‍ അതീവ സന്തോഷമുണ്ടെന്നും പറഞ്ഞു. ദക്ഷിണേഷ്യയിലെ ഏറ്റവും വിശിഷ്ടമായ വ്യാപാര ഷോകളില്‍ ഒന്നാണിതെന്നും അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!