അബുദാബി: വാഹന പ്രേമികളിൽ ആവേശം വാരി വിതറി മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് ഇന്നലെ മുതൽ അൽ ദഫ്റയിൽ ആരംഭിച്ചു. മണലാരണ്യത്തിൽ ഇനി ഗർജ്ജിക്കുന്ന ആവേശത്തോടെ എസ്യുവികളടങ്ങുന്ന വാഹനങ്ങൾ ചീറിപ്പായും.

അബുദാബി സ്പോർട്സ് കൗൺസിൽ, എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷൻ എന്നിവർ സംയുക്തമായാണ് അബുദാബി ഡെസേർട് ചാലഞ്ച് സംഘടിപ്പിക്കുന്നത്. മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് മാർച്ച് 2 വരെ നീണ്ട് നിൽക്കും. ഏതാണ്ട് 150-ൽ പരം ഡ്രൈവർമാരാണ് മുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
bobby
