സൗദി: സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പരിഹരിച്ചില്ലെങ്കിൽ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ നേരിട്ട് സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.

റമദാന്‍ ഈദുല്‍ ഫിത്വര്‍ പര്‍ച്ചേസുകള്‍ നേരത്തെ നടത്താന്‍ ഇ-കൊമേഴസ് ഉപഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പ് വരുത്തുന്നതിനും സേവനം കൂടുതൽ വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും മന്ത്രാലയം വിശദീകരിച്ചു. വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഷഅബാന്‍ പത്ത് മുതല്‍ തന്നെ സ്ഥാപനങ്ങളില്‍ റമദാന്‍ പെരുന്നാള്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.