Thursday, October 8, 2026

കാനഡയിൽ ശക്തമായ ഇടിമിന്നൽ, മഞ്ഞുമഴ പ്രവചിച്ച് എൻവയൺമെന്റ് കാനഡ

ഓട്ടവ : ഈ ആഴ്‌ച കാനഡയിലുടനീളം ശക്തമായ ഇടിമിന്നൽ, മഞ്ഞുമഴ, കനത്ത മഞ്ഞുവീഴ്ച്ച കലർന്ന കാലാവസ്ഥ അനുഭപ്പെടുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ്.

തെക്കൻ ഒൻ്റാരിയോയിലും കെബെക്കിലും ഇന്ന് മഴയും ഇടിമിന്നലും ഉണ്ടാകും. അതേസമയം ടിമ്മിൻസ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ ഒൻ്റാരിയോയിൽ മഞ്ഞുകാല കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട്. ഇന്ന് ഉച്ച മുതൽ നാളെ രാത്രി വരെ 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ചയും പ്രതീക്ഷിക്കുന്നു. കൂടാതെ കനത്ത മഞ്ഞുവീഴ്ച്ച കാരണം ദൃശ്യപരത കുറയുന്നത് അപകടകരമായ യാത്രാ സാഹചര്യങ്ങൾക്ക് കാരണമായേക്കാവുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച മുതൽ വെള്ളിയാഴ്ച്ച വരെ നോവസ്കോഷയിലും ന്യൂബ്രൺസ് വിക്കിലും ശക്തമായ കാറ്റും മഴയും ഉണ്ടാകും. മധ്യ, കിഴക്കൻ ന്യൂബ്രൺസ് വിക്കിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴയും പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ 100 മില്ലീമീറ്റർ മഴയും പ്രതീക്ഷിക്കുന്നു. ഫണ്ടി ഉൾക്കടലിന് ചുറ്റും പ്രാദേശികമായി മണിക്കൂറിൽ 70 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. നോവസ്കോഷയിലും സമാനമായ ശക്തമായ കാറ്റും 30 മുതൽ 60 മില്ലിമീറ്റർ വരെ മഴയും പ്രവചിക്കപ്പെടുന്നു.

പ്രയറികളിൽ, സാസ്കറ്റൂൺ ഉൾപ്പെടെയുള്ള മധ്യ, വടക്കൻ സസ്കാച്വാനിലും വടക്കൻ ആൽബർട്ടയിലും മാനിറ്റോബയിലും അതിശൈത്യ മുന്നറിയിപ്പുകൾ നിലവിലുണ്ട്. ചൊവ്വാഴ്‌ച രാവിലെയും രാത്രിയും കാറ്റിനൊപ്പം താപനില മൈനസ് 40 ഉം അതിലും കൂടുതലുമായി അനുഭവപ്പെടാം.

ബ്രിട്ടിഷ് കൊളംബിയയിൽ, മെട്രോ വാൻകൂവർ, ഫ്രേസർ വാലി, ഹൗ സൗണ്ട്, വിസ്‌ലർ, സീ ടു സ്കൈ ഹൈവേ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ബുധനാഴ്ച വരെ മഞ്ഞുമഴ പ്രതീക്ഷിക്കുന്നു. മധ്യ, വടക്കൻ തീരങ്ങളിൽ ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ പല പ്രദേശങ്ങളിലും 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ഉണ്ടാകാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!