Sunday, November 15, 2026

ട്രെയിൻ സ്ഫോടന കേസ് ; ലഷ്കറെ തയിബ നേതാവ് അബ്ദുൽ കരീം തുണ്ട കുറ്റവിമുക്തൻ

ട്രെയിൻ സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്ത ലഷ്കറെ തയിബ നേതാവ് അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി വെറുതെവിട്ടു.1993​ലെ സ്ഫോടനക്കേസിലാണ് തുണ്ടക്കെതിരെ തെളിവില്ലെന്നതു ചൂണ്ടിക്കാട്ടി ടാഡ കോടതി കുറ്റവിമുക്തനാക്കിയത്.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷിക​ത്തോട് അനുബന്ധിച്ചു നടന്ന സ്ഫോടനത്തില്‍ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്കു പുരുക്കേൽക്കുകയും ചെയ്തിരുന്നു.നിരവധി ബോംബ് സ്ഫോടന കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളയാളാണ് അബ്ദുൽ കരീം തുണ്ട.

ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്ന ഇയാൾ ഡോ.ബോംബ് എന്നാണ് അറിയപ്പെട്ടിരുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ്. ലക്നൗ, കാൺപൂർ, ഹൈദരാബാദ്, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലാണു 1993 ഡിസംബർ ആറിനു സ്ഫോടനമുണ്ടായത്. അതേസമയം, കേസിലെ മറ്റു രണ്ട് പ്രതികളായ ഇർഫാൻ (70), ഹമീദുദ്ദീൻ (44) എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!