Wednesday, December 10, 2025

പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ് അനുവദിച്ച് സൗദി

/license-international-companies-to-set-up-regional-headquarters-saudi-arabia

പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ 350 ലധികം അന്താരാഷ്ട്ര കമ്പനികൾക്ക് നിലവിൽ ലൈസൻസ് അനുവദിച്ച് സൗദി. സൗദി നിക്ഷേപകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈകാതെ കൂടുതൽ ബഹുരാഷ്ട്ര കമ്പനികൾ സൗദിയിൽ ആസ്ഥാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ 350 ലധികം അന്താരാഷ്ട്ര നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിച്ചു.അവരിൽ ഭൂരിഭാഗവും റിയാദിലായിരിക്കും ആസ്ഥാനം സ്ഥാപിക്കുക. ഇതുവരെ 30,000 ത്തോളം അന്താരാഷ്ട്ര നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിച്ചു.

ഈ വർഷം ജനുവരി മുതൽ സൗദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമത്തിന് കഴിഞ്ഞ ഡിസംബറിൽ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനെ തുടർന്ന് നിരവധി കമ്പനികളാണ് സൗദിയിൽ ആസ്ഥാനം സ്ഥാപിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഭാവിയിൽ തന്നെ കൂടുതൽ നിക്ഷേപകർ തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ മുമ്പുള്ളതിനേക്കാൾ ഇരട്ടിയാക്കി ഉയർത്തും. 2030 ഓടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ മൂന്നു ട്രില്യണിലേറെ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!