കടുത്ത ചുടിനെയും കടത്തിവെട്ടി കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകാാണ്. ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 33.40 ആയി. മിക്ക ബുത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരക്ക് മാറ്റമില്ല. എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം 30 കടന്നു.
രാവിലെ മുതല്‍ മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. മുതിര്‍ന്ന നേതാക്കളും സ്ഥാനാര്‍ഥികളും കുടുംബത്തോടെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന് പിണറായി ആര് സി അമല സ്കൂള്‍ ബൂത്തില്‍ വോട്ട് ചെയ്തു. ചാലക്കുടിയിലെത്തി രവീന്ദ്രനാഥും കുടമാളൂര്‍ 117-ാം നമ്പര്‍ ബൂത്തില്‍ ഭാര്യക്കൊപ്പമെത്തി മുതിര്‍ന്ന സിപിഐഎം നേതാവ് വൈക്കം വിശ്വനും വോട്ട് രേഖപ്പെടുത്തി.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കുളിലെ 27 നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നു. മാണി സി കാപ്പന് എംഎല്‍എ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ 119 ആം നമ്പര്‍ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്. കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.