സാസ്കറ്റൂൺ : സാസ്കറ്റൂണിൽ 15 വയസ്സുള്ള ഹൈസ്കൂൾ വിദ്യാർത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവാൻ ഹാർഡി കൊളീജിയേറ്റിലാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി സ്‌കൂൾ റിസോഴ്‌സ് ഓഫീസർ (എസ്ആർഒ) അറിയിച്ചു.

ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിക്കുന്നതിനിടെ ഒരു അധ്യാപകനും പരുക്കേറ്റതായി പൊലീസ് അറിയിച്ചു. എസ്ആർഒ സ്കൂൾ ബോർഡ് അധികൃതരുമായി ചേർന്ന് അന്വേഷണം ആരംഭിച്ചതായി സാസ്കറ്റൂൺ പൊലീസ് അറിയിച്ചു.
