ഹാലിഫാക്സ് : ഇൻഫ്ലുവൻസ, COVID-19 തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെയുള്ള വാക്സിൻ വിതരണം ആരംഭിച്ച് നോവസ്കോഷ. വാക്സിൻ സ്വീകരിക്കുന്നത് ഗുരുതരമായ രോഗങ്ങളും അനാവശ്യ ആശുപത്രി സന്ദർശനങ്ങളും തടയാൻ സഹായിക്കുമെന്ന് നോവസ്കോഷ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. റോബർട്ട് സ്ട്രാങ് പറയുന്നു.

ഫാമിലി ഡോക്ടർമാർ, ഫാർമസികൾ, നഴ്‌സ് പ്രാക്ടീഷണർമാർ, ഫാമിലി പ്രാക്ടീസ് നഴ്‌സുമാർ, പബ്ലിക് ഹെൽത്ത് ഓഫീസുകൾ, മൊബൈൽ യൂണിറ്റുകൾ വഴി ആറ് മാസമോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും വാക്സിനുകൾ ലഭിക്കും. https://novascotia.ca/vaccination, YourHealthNS ആപ്പ്, 1-833-797-7772 എന്ന നമ്പർ വഴിയോ അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാം. ഫാമിലി ബുക്കിങ്ങിൽ ഒരു അപ്പോയിൻ്റ്മെൻ്റിൽ ആറ് പേർക്ക് വരെ സ്ഥാനം റിസർവ് ചെയ്യാൻ അനുവദിക്കുമെന്ന് ഡോ. റോബർട്ട് സ്ട്രാങ് അറിയിച്ചു. പ്രായമായ മുതിർന്നവർ, കൊച്ചുകുട്ടികൾ, പിഞ്ചുകുഞ്ഞുങ്ങൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ എന്നിവരുൾപ്പെടെ കഠിനമായ രോഗസാധ്യതയുള്ള ആളുകൾക്ക് വാക്സിനേഷൻ എടുക്കുന്നത് വളരെ പ്രധാനമാണ്, ഡോ. റോബർട്ട് മുന്നറിയിപ്പ് നൽകി. ഫ്ലൂ, COVID-19 ലക്ഷണങ്ങൾ എന്നിവയിൽ തുമ്മൽ, ശക്തമായ പനി, തൊണ്ടവേദന, ശരീര വേദനയും ക്ഷീണവും ബലക്കുറവും ഉൾപ്പെടാം.
