ടൊറൻ്റോ : മാർക്കമിൽ കനത്ത വൈദ്യുതി തടസ്സം നേരിടുന്നതായി ഹൈഡ്രോ പ്രൊവൈഡറായ അലക്‌ട്രാ യൂട്ടിലിറ്റീസ്. നഗരത്തിലെ മൂവ്വായിരത്തി മൂന്നൂറിലധികം വീടുകളിൽ വൈദ്യുതിയില്ല. വാർഡൻ ഈസ്റ്റ് മുതൽ കെന്നഡി വരെയും ഹൈവേ 407 വടക്ക് മുതൽ 16ആം അവന്യൂ വരെയുമുള്ള പ്രദേശത്താണ് തടസ്സം നേരിടുന്നത്.

തകരാറിന്‍റെ കാരണം വ്യക്തമല്ല. എന്നാൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും രണ്ടു മണിക്കും ഇടയിൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അലക്ട്ര യൂട്ടിലിറ്റീസ് പറയുന്നു.
