Friday, May 15, 2026

ലാ നിന പ്രതിഭാസം: ഓട്ടവയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

What La Nina could mean for Ottawa's winter weather

ഓട്ടവ : ലാ നിന കാലാവസ്ഥാ പ്രതിഭാസം രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്ന് എൻവയൺമെൻ്റ് കാനഡ. ഈ ശൈത്യകാലത്ത് ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കാൻ 60% സാധ്യത ഉണ്ടെന്നും ഇത് ഓട്ടവയിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ശൈത്യകാലം അനുഭവപ്പെടുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ഓട്ടവയിൽ കഴിഞ്ഞ ശൈത്യകാലത്തേക്കാൾ ഈ ശൈത്യകാലത്ത് തണുപ്പ് കൂടുതലായിരിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ കാലാവസ്ഥാ നിരീക്ഷകൻ ഡേവിഡ് ഫിലിപ്സ് പറയുന്നു. എൽ നിനോയുടെയും ലാ നിനയുടെയും സാന്നിധ്യം മാത്രമല്ല ഇതിന് കാരണമെന്നും കാലാവസ്ഥാ വ്യതിയാനവും തണുപ്പ് കൂടുന്നതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഓട്ടവയിൽ താപനില സാധാരണയേക്കാൾ നാല് ഡിഗ്രി കൂടുതലും മഞ്ഞ് കുറവുമായിരുന്നു. എന്നാൽ, ഈ ശൈത്യകാലത്ത് ഓട്ടവയിൽ കൂടുതൽ മഞ്ഞുവീഴ്ച്ച ലഭിക്കുമെന്ന് ഡേവിഡ് ഫിലിപ്സ് പറഞ്ഞു. ശൈത്യത്തിൻ്റെ രൂപവും ഭാവവും ഇഷ്ടപ്പെടുന്നവർക്ക് ഇത് മികച്ച ശൈത്യകാലമായിരിക്കും, അദ്ദേഹം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!