Saturday, August 1, 2026

20-ട്വന്റി അവസരം നഷ്ടമായത് അവസാന നിമിഷമെന്ന് മലയാളി താരം സഞ്ജു സംസണ്‍

മുംബൈ :20-ട്വന്റി മത്സരത്തില്‍ തനിക്ക് ലഭിച്ച അവസരം അവസാന നിമിഷം നഷ്ടമായിനെ കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. ഇന്ത്യ വിജയ കിരീടം ചൂടിയപ്പോള്‍ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും താരം പ്രകടിപ്പിക്കുന്നു.

ഫൈനല്‍ കളിക്കുന്ന ടീമില്‍ താനും ഉള്‍പ്പെട്ടതായി മനേജ്‌മെന്റ് തന്നെ ആദ്യം അറിച്ചിരുന്നതായി സഞ്ജു പറഞ്ഞു. രോഹിത് ശര്‍മ്മയുടെ കീഴില്‍ 20-ട്വന്റി കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും പഴയ ടീമിനെ തന്നെ നിലനിര്‍ത്തുക എന്ന മാനേജ്‌മെന്റ് തീരുമാനം സഞ്ജുവിനെ മാറ്റി നിര്‍ത്തി.ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനുള്ള അവസരം സഞ്ജുവിന് ലഭിച്ചില്ല.
തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയതായും കളിക്ക് തയ്യാറെടുക്കാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം അനുസരിച്ച് താന്‍ 20-ട്വന്റി ലോകകപ്പ് എന്ന സ്വപ്‌നത്തിനു വേണ്ടി പരിശ്രിച്ചതായും സഞ്ജു പറഞ്ഞു. കളി തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് പഴയ ടീമിനെ നിലനിര്‍ത്തുക എന്ന തീരുമാനം മാനേജ്‌മെന്റിന് സ്വികരിക്കേണ്ടി വന്നത്.
എന്നാല്‍ കളികളത്തില്‍ ഇറങ്ങിയില്ലെങ്കിലും താന്‍ 20-ട്വന്റി നേടിയ ടീം ഇന്ത്യയുടെ ഭാഗമായതില്‍ അഭിമാനിക്കുന്നുഎന്ന് സഞ്ജു പറഞ്ഞു. രോഹിത് ശര്‍മ്മ എന്ന മികച്ച കളിക്കാന്റെ കീഴില്‍ ലോകകപ്പ് മത്സരത്തിനിറങ്ങുക എന്നത് നടക്കാതപോയതിലെ വിഷമം സഞ്ജു പ്രകടിപ്പിച്ചു.

അവസാന നിമിഷം തന്നെ കളിയില്‍നിന്ന് ഒഴിവാക്കിയ കാര്യം അറിയിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണെന്നും സഞ്ജു വെളിപ്പെടുത്തി. ലോകകപ്പ് ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്നിട്ടു പോലും തന്നെ വ്യക്തിപരമായി കാണാനും എന്തുകൊണ്ട് പഴയ ടീമിനെ നിലനിര്‍ത്തി എന്നത് വിശദീകരിക്കാനും രോഹിത് സമയം കണ്ടെത്തി, എന്നും
ടോസിനു തൊട്ടുമുന്‍പ് രോഹിത് ശര്‍മ എന്റെ അടുത്തെത്തി. ഏതാണ്ട് 10 മിനിറ്റോളം തനിക്കൊപ്പം സമയം ചെലവഴിച്ചു എന്നും സഞ്ജു പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി എന്റെ മനസ്സില്‍ മായതെ നില്‍ക്കുന്നു എന്നും അദ്ദേഹം ഇക്കാര്യം എന്റെ അടുത്തുവന്ന് വ്യക്തിപരമായി വിശദീകരിച്ചതിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!