മൺട്രിയോൾ : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫ്ളൈറ്റ് അറ്റൻഡൻ്റുമാരെ പിരിച്ചുവിടാൻ ഒരുങ്ങി എയർ ട്രാൻസ്സാറ്റ്. മൺട്രിയോൾ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടൂർ ഓപ്പറേറ്ററായ ട്രാൻസാറ്റ് എ.ടി.-യുടെ ഉടമസ്ഥതയിലുള്ള എയർ ട്രാൻസ്സാറ്റ് 350 മുതൽ 400 വരെ ജീവനക്കാരെയാണ് താൽക്കാലികമായി പിരിച്ചുവിടുന്നത്. എന്നാൽ നിലവിലെ പ്രതിസന്ധി മറികടക്കുന്ന ഘട്ടത്തിൽ ജീവനക്കാരെ തിരിച്ചെടുക്കുമെന്നും എയർ ട്രാൻസ്സാറ്റ് പറയുന്നു. നവംബർ 1-ന് നടപടി പ്രാബല്യത്തിൽ വരും.

പിരിച്ചുവിടലിന് മുമ്പ് കമ്പനി ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി പോലുള്ള പല നടപടികളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. പിരിച്ചുവിടൽ നടപടി ജീവനക്കാരുമായുള്ള കരാറിന്റെ ഭാഗമാണെന്നും ഈ നടപടി മുമ്പ് പലതവണ ഉപയോഗിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.
