Monday, October 27, 2025

കെബെക്കിൽ കുത്തേറ്റ് ഉദ്യോഗസ്ഥന് പരുക്ക്: അക്രമിയെ വെടിവെച്ചു വീഴ്ത്തി

Man dead, police officer seriously injured in Gatineau, Que

മൺട്രിയോൾ : കെബെക്കിലെ ഗാറ്റിനോയിൽ കേസ് അന്വേഷണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ വെടിവച്ചു കൊന്നു. ബുധനാഴ്ച അർദ്ധരാത്രിയോടെ ഹൾ സെക്ടറിലെ സെൻ്റ്-റെഡെംപ്ചർ സ്ട്രീറ്റിലാണ് സംഭവം നടന്നതെന്ന് ഗാറ്റിനോ പൊലീസ് (എസ്പിവിജി) അറിയിച്ചു.

അന്വേഷണത്തിനിടെ ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ കത്തികൊണ്ട് കുത്തുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റു പൊലീസ് ഉദ്യോഗസ്ഥർ പരുക്കേറ്റ സഹപ്രവർത്തകനെ സഹായിക്കുകയും ആക്രമിയെ വെടിവെക്കുകയും ചെയ്തു. വെടിയേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെബെക്ക് ബ്യൂറോ ഓഫ് ഇൻഡിപെൻഡൻ്റ് ഇൻവെസ്റ്റിഗേഷൻസ് (ബിഇഐ) അറിയിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും ബിഇഐ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!