Thursday, August 27, 2026

ഇന്ധനവില: രണ്ടാം ആഴ്ചയും മാറ്റമില്ലാതെ പ്രിൻസ് എഡ്വേഡ് ഐലൻഡ്

Fuel prices: Prince Edward Island unchanged for second week

ഹാലിഫാക്സ് : നോവസ്കോഷയിലും ന്യൂബ്രൺസ് വിക്കിലും ഒറ്റരാത്രികൊണ്ട് ഇന്ധനവിലയിൽ നേരിയ കുറവ് ഉണ്ടായി. അതേസമയം പ്രിൻസ് എഡ്വേഡ് ഐലൻഡിൽ തുടർച്ചയായി രണ്ടാം ആഴ്ചയും മാറ്റമൊന്നും ഉണ്ടായില്ല.

നോവസ്കോഷ

നോവസ്കോഷയിൽ, സാധാരണ പെട്രോളിന്‍റെ വില 1.8 സെൻ്റ് കുറഞ്ഞു. പ്രവിശ്യ തലസ്ഥാനമായ ഹാലിഫാക്സിൽ ഇപ്പോൾ ലിറ്ററിന് 155.9 സെൻ്റാണ് കുറഞ്ഞ വില. മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 157.8 സെൻ്റാണ് ഈടാക്കുന്നത്. പ്രവിശ്യയിൽ ഡീസൽ വിലയും കുറഞ്ഞു. ഡീസൽ വിലയിൽ 1.6 സെൻ്റിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡീസൽ വില ലിറ്ററിന് 167.5 സെൻ്റ് ആയി. കെയ്പ് ബ്രെറ്റണിൽ ഡീസൽ ലിറ്ററിന് 169.4 സെൻ്റാണ് പുതിയ കുറഞ്ഞ വില.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രവിശ്യയിൽ സാധാരണ പെട്രോളിന്‍റെ വില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 163.8 സെൻ്റാണ്. ദ്വീപിലെ ഡീസൽ വിലയിലും മാറ്റമില്ല. ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 177.2 സെൻ്റാണ്.

ന്യൂബ്രൺസ് വിക്

ന്യൂബ്രൺസ് വിക്കിൽ സാധാരണ പെട്രോൾ വില ഒറ്റരാത്രികൊണ്ട് രണ്ട് സെൻ്റ് കുറഞ്ഞു. ലിറ്ററിന് 160.0 സെൻ്റാണ് ഇപ്പോളത്തെ വില. ഡീസൽ വില 2.3 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 172.9 സെൻ്റാണ് പുതിയ പരമാവധി വില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!