Sunday, October 25, 2026

പാര്‍ലമെൻ്റ് ഹില്ലിലെ ദീപാവലി ആഘോഷം: പിന്മാറി കൺസർവേറ്റീവ് പാർട്ടി

Diwali celebration on Parliament Hill: Conservative Party retreats

ഓട്ടവ : ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പാർലമെൻ്റ് ഹില്ലിൽ നടക്കാനിരുന്ന ദീപാവലി ആഘോഷങ്ങളിൽ നിന്നും പിന്മാറി കൺസർവേറ്റീവ് പാർട്ടി. ബുധനാഴ്ച നടത്താനിരുന്ന ദീപാവലി ആഘോഷത്തിൽ എം പി ടോഡ് ഡോഹെർട്ടിയായിരുന്നു ആതിഥേയത്വം വഹിക്കാനിരുന്നത്. എന്നാൽ, ദീപാവലി ആഘോഷങ്ങളിൽ നിന്നും പിന്മാറിയതായി പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവ് അറിയിച്ചതായി വർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ആഘോഷം റദ്ദാക്കിയതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകരായ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ കാനഡയ്ക്ക് (ഒഎഫ്‌ഐസി) ഒരു വിശദീകരണവും നൽകിയിട്ടില്ല. 23 വർഷമായി ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനർ, സിഖുകാർ എന്നിവരുൾപ്പെടെ വിവിധ കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരുന്ന പരിപാടിയായിരുന്നു പാര്‍ലമെൻ്റ് ഹില്ലിലെ ദീപാവലി ആഘോഷമെന്ന് OFIC പ്രസിഡൻ്റ് ശിവഭാസ്‌കർ പറയുന്നു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രസിഡൻ്റ് ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. പിന്നാലെ ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശനമുന്നയിച്ചിരുന്നു. ഹർദീപ് സിങ് നിജ്ജർ വധത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കാണിച്ച് കാനഡ അയച്ച കത്തിനാണ് ഇന്ത്യയുടെ മറുപടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!