Wednesday, October 7, 2026

വാഹന മോഷണം: 59 പ്രതികൾ അറസ്റ്റിൽ

ടൊറൻ്റോ: വാഹന മോഷണവുമായി ബന്ധപ്പെട്ട് 59 പ്രതികളെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ്. ഇവർക്കെതിരെ മുന്നോറോളം കേസുകൾ ചുമത്തിയതായും വെള്ളിയാഴ്ച രാവിലെ ടൊറൻ്റോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പൊലീസ് അറിയിച്ചു. പ്രൊജക്ട് തോറോബ്രെഡ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണം ജൂലൈയിൽ ആരംഭിച്ചതായും ഏകദേശം 1.4 കോടി ഡോളർ വിലമതിക്കുന്ന 363 മോഷ്ടിച്ച വാഹനങ്ങൾ കണ്ടെടുത്തതായും പൊലീസ് പറയുന്നു.

സർവീസ് ഒൻ്റാറിയോ ജീവനക്കാർ വ്യാജ രേഖകൾ ഉപയോഗിച്ച് യഥാർത്ഥ ഒൻ്റാരിയോ ലൈസൻസ് പ്ലേറ്റുകൾ വ്യാജ VIN-കളിലേക്ക് രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു. ഈ വാഹനങ്ങൾ പിന്നീട് നിയമാനുസൃത വാഹനങ്ങളായി വിറ്റുവെന്നും അധികൃതർ പറയുന്നു. ഇന്നുവരെയുള്ള അന്വേഷണത്തിൻ്റെ ഭാഗമായി കുറ്റം ചുമത്തിയ 59 പേരിൽ സർവീസ് ഒൻ്റാരിയോ ജീവനക്കാർ ഇല്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ച് വിദേശത്തേക്ക് കയറ്റി അയക്കുന്ന നിരവധി ഷോപ്പുകൾ അന്വേഷണത്തിൻ്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് അയക്കാനായി ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!