Monday, October 27, 2025

ടൊറൻ്റോയിൽ കുത്തേറ്റ് ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

Man dead, another seriously injured in Toronto double stabbing

ടൊറൻ്റോ : ടൊറൻ്റോയിൽ വാക്കുതർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 12:45 ഓടെ ഫോർട്ട് യോർക്ക് ബൊളിവാർഡ് ഏരിയയിലെ 150 ഡാൻ ലെക്കി വേയിലുള്ള കോൺഡോമിനിയത്തിലാണ് സംഭവം.

കോൺഡോയ്ക്കുള്ളിൽ രണ്ടു പേർ വഴക്കിടുകയും തുടർന്ന് പരസ്പരം കുത്തുകയുമായിരുന്നുവെന്നാണ് വിവരം. രണ്ടുപേരെയും സമീപത്തെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇവരിൽ ഒരാൾ മരിച്ചതായി പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തിൽ ടൊറൻ്റോ ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!