Monday, October 27, 2025

സ്കാർബ്റോയിൽ വയോധികൻ കുത്തേറ്റ് മരിച്ചു, മകൻ കസ്റ്റഡിയിൽ

Man dead, son in custody after Scarborough stabbing

ടൊറൻ്റോ : സ്കാർബ്റോയിലെ അജിൻകോർട്ട് മേഖലയിൽ വയോധികൻ കുത്തേറ്റു മരിച്ച സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഫിഞ്ച് അവന്യൂ ഈസ്റ്റിനും മക്കോവൻ റോഡിനും സമീപമുള്ള വിറ്റ്‌ലി കാസിൽ ക്രസൻ്റിലുള്ള വീട്ടിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ 60 വയസ്സുള്ള വയോധികനെ കണ്ടെത്തി. അയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഇരയുടെ 32 വയസ്സുള്ള മകനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റ് പ്രതികളില്ല, കൊലപാതക വിഭാഗം അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!