Sunday, August 17, 2025

കാനഡ പോസ്റ്റ് സമരം: പ്രത്യേക യോഗം വിളിച്ച് സ്റ്റീവൻ മക് കിനോൺ

Canada Post, union are 'too far apart' to reach a deal and end the strike: labour minister

ഓട്ടവ : നിർണ്ണായക പ്രശ്‌നങ്ങളിൽ ഇരുപക്ഷവും രമ്യതയിൽ എത്താത്ത സാഹചര്യത്തിൽ കാനഡ പോസ്റ്റ് ജീവനക്കാരുടെ സമരം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ തൊഴിൽമന്ത്രി സ്റ്റീവൻ മക് കിനോൺ. ഇരുകക്ഷികളോടും തൻ്റെ ഓഫീസിൽ യോഗം ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവിടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക ഫെഡറൽ മധ്യസ്ഥൻ കരാർ ചർച്ച താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രി പറഞ്ഞു.

മധ്യസ്ഥ ചർച്ച താൽക്കാലികമായി നിർത്തിവെച്ചത് കാനഡ പോസ്റ്റിനും തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തങ്ങളുടെ നിലപാടുകൾ പുനർനിർണയിക്കാനും പുതിയ തീരുമാനത്തോടെ കരാർ ചർച്ച ആരംഭിക്കാനും അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” മന്ത്രി സ്റ്റീവൻ മക് കിനോൺ പറയുന്നു. കരാർ ചർച്ച പുതുതായി ആരംഭിക്കാൻ കഴിഞ്ഞാൽ, പ്രത്യേക മധ്യസ്ഥൻ വീണ്ടും ഇടപെടും, മന്ത്രി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!