പാർലമെൻ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ ഒരു വനിതാ കമാൻഡോ നടക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി പേർ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു. ഈ വനിതാ കമാൻഡോ പ്രധാനമന്ത്രിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ഭാഗമാണെന്നാണ് ഊഹിക്കപ്പെടുന്നത്.

വർഷങ്ങളായി എസ്പിജിയുടെ സുരക്ഷാ ചട്ടക്കൂടിൻ്റെ ഭാഗമാണ് വനിതാ കമാൻഡോകൾ. വനിതാ എസ്പിജി കമാൻഡോകൾ നിലയുറപ്പിച്ചിരിക്കുന്ന പാർലമെൻ്റിൽ നിന്നുള്ളതാണ് ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ. 2015 മുതൽ, എസ്പിജിയുടെ ക്ലോസ് പ്രൊട്ടക്ഷൻ ടീമിൽ സ്ത്രീകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ എസ്പിജിയിൽ നൂറോളം വനിതാ കമാൻഡോകളുണ്ടെന്നാണ് കണക്ക്.