Monday, February 9, 2026

വാഹനമോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി മിസ്സിസാഗയും ബ്രാംപ്ടണും

6,657 cars stolen in 2024 in Mississauga and Brampton, Ontario

2024-ൽ മോഷണം പോയത് 6,657 വാഹനങ്ങൾ

മിസ്സിസാഗ : പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുമ്പോളും മിസ്സിസാഗയിലും ബ്രാംപ്ടണിലും അരങ്ങുവാഴുകയാണ് വാഹനമോഷ്ടാക്കൾ. കഴിഞ്ഞ 12 മാസത്തിനിടെ ആറായിരത്തി അഞ്ഞൂറിലധികം വാഹനങ്ങളാണ് ഈ രണ്ടു നഗരങ്ങളിൽ നിന്നുമായി മോഷണം പോയത്. ജനുവരി 1 മുതൽ ഡിസംബർ 7 വരെ, രണ്ട് നഗരങ്ങളിലായി 6,657 വാഹന മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതായി പീൽ റീജനൽ പൊലീസ് സൂചിപ്പിക്കുന്നു. ഈ കാലയളവിൽ മിസ്സിസാഗയിൽ നിന്നും 3,456 വാഹനങ്ങളും ബ്രാംപ്ടണിൽ നിന്നും 3,185 വാഹനങ്ങളും മോഷണം പോയതായി പീൽ പൊലീസ് പറയുന്നു. ഇതിന് പുറമെ ടൊറൻ്റോയിൽ പത്ത്, കാലിഡണിൽ മൂന്ന്, ഓക്ക്‌വില്ലിൽ രണ്ട്, മിൽട്ടണിൽ ഒന്ന്, ഹാൾട്ടൺ ഹിൽസിൽ ഒന്ന് എന്നിങ്ങനെ വാഹനമോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷ്ടാക്കൾ ഏറ്റവുമധികം ലക്ഷ്യമിടുന്ന വാഹനങ്ങളിൽ Lexus RX, Toyota Highlander, Dodge Ram 1500 എന്നിവ ഉൾപ്പെടുന്നു.

2024-ൻ്റെ ആദ്യ മാസങ്ങളിൽ, വാഹന മോഷണം മേഖലയിലുടനീളം വർധിച്ചു. ജനുവരി 1 നും ഫെബ്രുവരി 1 നും ഇടയിൽ 849 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ, ഫെബ്രുവരി മുതൽ മാർച്ച് വരെ 646 മോഷണങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാൽ, വസന്തകാലം വന്നെത്തിയതോടെ മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണവും കുതിച്ചുയർന്നു. മാർച്ച് മുതൽ ഏപ്രിൽ ആദ്യവാരം വരെ 641 വാഹനങ്ങൾ ഇരുനഗരങ്ങളിൽ നിന്നുമായി മോഷ്ടിക്കപ്പെട്ടു. പിന്നീടുള്ള മാസങ്ങളിലും ഇരുനഗരങ്ങളിലും മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. അതേസമയം ഡിസംബർ 7 വരെ, 193 വാഹന മോഷണ കേസുകൾ മാത്രമേ വിജയകരമായി പരിഹരിച്ചിട്ടുള്ളൂ. 5,076 എണ്ണം ഇപ്പോഴും അന്വേഷണം നടക്കുന്നു, 1,388 എണ്ണം പരിഹരിക്കപ്പെടാത്തതായി കണക്കാക്കപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!