Monday, October 27, 2025

കാലിഡണിൽ വാഹനാപകടം: ഒരാൾ മരിച്ചു, 4 പേർക്ക് പരുക്ക്

Man dead, 4 others in hospital after three vehicles collide on highway in Caledon

ടൊറൻ്റോ : കാലിഡണിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഓൾഡ് സ്കൂൾ റോഡിന് സമീപം ഹൈവേ 10-ലാണ് സംഭവം.

അപകടത്തിൽ ഉൾപ്പെട്ട ഒരു വാഹനത്തിലെ കാലിഡൺ സ്വദേശി 44 വയസ്സുള്ള ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. അതേസമയം മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ ഗുരുതര പരുക്കുകളോടെ ടൊറൻ്റോയിലെ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ വാഹനത്തിൽ നിന്ന് മറ്റ് രണ്ട് പേരെ പ്രാദേശിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിന് സാക്ഷികളായവരോ പ്രദേശത്തെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!