ഓട്ടവ : രണ്ട് കനേഡിയൻ പ്രവിശ്യകൾ ഈ ആഴ്ച പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ വഴി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട എന്നീ പ്രവിശ്യകളാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലൂടെ (ഐടിഎ) ഇൻവിറ്റേഷൻ നൽകിയത്. പ്രൊഫഷണൽ എക്സ്പീരിയൻസ്, വിദ്യാഭ്യാസം, തൊഴിലുമായി ബന്ധപ്പെട്ട ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്. കാനഡയിലുടനീളം കുടിയേറ്റത്തിൻ്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ സഹായിക്കുന്നതിനായി 1998-ലാണ് PNP ആദ്യമായി ആരംഭിച്ചത്. നിലവിൽ, കെബെക്കും നൂനവൂട്ടും ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പിഎൻപികളുണ്ട്.

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ റിസൾട്ട് (നവംബർ 29-ഡിസംബർ 6)
ബ്രിട്ടിഷ് കൊളംബിയ
ഡിസംബർ 3-ന് നടന്ന പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പിലൂടെ സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകളിലൂടെ ഒമ്പത് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ആൽബർട്ട
ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) അടുത്തിടെ രണ്ട് നറുക്കെടുപ്പുകൾ നടത്തി. നവംബർ 22-ന് ആൽബർട്ടയിൽ മുഴുവൻ സമയ ജോലിക്കുള്ള ജോലി വാഗ്ദാനമുള്ളവർക്കായി ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിന് കീഴിൽ നറുക്കെടുപ്പ് നടന്നു. ഈ നറുക്കെടുപ്പിൽ, കുറഞ്ഞത് 40 സ്കോർ ഉള്ള 80 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
നവംബർ 27-ന്, ആൽബെർട്ടയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും പ്രവിശ്യയിൽ മുഴുവൻ സമയ തൊഴിൽ അവസരമുള്ളവർക്കും വേണ്ടി ആൽബെർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിന് കീഴിൽ AAIP ഒരു വലിയ നറുക്കെടുപ്പ് നടത്തി. കുറഞ്ഞത് 71 സ്കോർ ഉള്ള 447 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്.
