Monday, February 9, 2026

ബ്രിട്ടിഷ് കൊളംബിയ ഹൈവേ 3-ൽ വാഹനാപകടം: എട്ടുവയസ്സുള്ള കുട്ടി മരിച്ചു

Boy, 8, killed in crash involving snow plow on BC Highway 3

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ഹൈവേ 3-ൽ സ്നോപ്ളൗ ഡംപ് ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുവയസ്സുള്ള ആൺകുട്ടി മരിച്ചു. വെസ്റ്റ് കൂറ്റെനെ മേഖലയിലെ കാസിൽഗറിന് സമീപം ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായതെന്ന് ബിസി ഹൈവേ പട്രോൾ അറിയിച്ചു.

കനത്ത മഞ്ഞുവീഴ്ച്ചയും മഞ്ഞുമൂടിയ അന്തരീക്ഷവും അപകടത്തിന് കാരണമായതായി അധികൃതർ പറയുന്നു. കിയ എസ്‌യുവിയിൽ അഞ്ച് വയസ്സുള്ള സഹോദരനും രണ്ടാനച്ഛനും ഒപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. മഞ്ഞുമൂടിയ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡംപ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് കാർ കാൽനടയാത്രക്കാരനെ ഇടിച്ചതായും പൊലീസ് അറിയിച്ചു. നെൽസൺ സ്വദേശിയായ കുട്ടിയുടെ രണ്ടാനച്ഛനും സഹോദരനും നിസ്സാര പരുക്കേറ്റിട്ടുണ്ട്. കാസിൽഗറിൽ നിന്നുള്ള കാൽനടയാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. സ്നോപ്ളൗ ഡംപ് ട്രക്ക് ഡ്രൈവർക്ക് പരുക്കേറ്റിട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവർ നെൽസൺ ബിസി ഹൈവേ പട്രോളിനെ 250-354-5180 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!