Saturday, April 11, 2026

ചർച്ചിൽ ഫോൾസ് എനർജി ഡീൽ: കെബെക്കും ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറും കരാറിലെത്തി

മൺട്രിയോൾ : ലാബ്രഡോറിലെ ചർച്ചിൽ ഫോൾസ് ജലവൈദ്യുത നിലയത്തെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് അവസാനം. തർക്കത്തിന് പരിഹാരമായി ഊർജ്ജ കരാറിൽ ഒപ്പുവെക്കാൻ തയ്യാറെടുക്കുകയാണ് കെബെക്ക്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യകൾ. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫറിയ്ക്കൊപ്പം നാളെ സെൻ്റ് ജോൺസിൽ വച്ച് കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

1969-ൽ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറുമായി ഒപ്പുവച്ച കരാർ പ്രകാരം ചർച്ചിൽ ഫോൾസിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജത്തിൻ്റെ 15% ആണ് കെബെക്കിന് ലഭിക്കുന്നത്. നിലവിലെ ക്രമീകരണം അനുസരിച്ച് സ്റ്റേഷനിൽ നിന്ന് ഒരു കിലോവാട്ടിന് മണിക്കൂറിന് 0.2 സെന്റിനാണ് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 85% ഹൈഡ്രോ-കെബെക്ക് വാങ്ങുന്നത്.

കാനഡയുടെ കിഴക്കൻ പ്രവിശ്യയെ സംബന്ധിച്ചിടത്തോളം ഇത് ഉപയോഗമില്ലാത്ത ഇടപാടാണെന്ന് കഴിഞ്ഞ വർഷം സെൻ്റ് ജോൺസ് സന്ദർശിക്കവേ ലെഗോൾട്ട് പ്രതികരിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!