ഓട്ടവ : സ്റ്റേജ് 2 ഒ-ട്രെയിൻ ഈസ്റ്റ് എക്സ്റ്റൻഷൻ്റെ പരിശോധനയുടെ ഭാഗമായി നാളെ (ഡിസംബർ 14 ശനിയാഴ്ച) പൂർണ്ണമായി ഒ-ട്രെയിൻ ലൈൻ 1 അടച്ചിടും. ട്രെയിൻ കൺട്രോൾ സോഫ്‌റ്റ്‌വെയറിൻ്റെ സിസ്റ്റം ഇൻ്റഗ്രേഷൻ ടെസ്റ്റിങ്ങിന്‍റെ ഭാഗമായാണ് ഈ അടച്ചിടലെന്ന് OC ട്രാൻസ്‌പോ ട്രാൻസിറ്റ് സർവീസസ് ജനറൽ മാനേജർ റെനീ അമിൽകാർ അറിയിച്ചു.

അടച്ചിടുന്ന സമയത്തേക്ക് (രാവിലെ 6 മുതൽ പുലർച്ചെ 2 വരെ) Tunney’s Pasture, Blair സ്റ്റേഷനുകൾക്കിടയിൽ R1 ബസ് സർവീസ് നടത്തും. അടച്ചുപൂട്ടൽ സമയത്ത് സെൻ്റ്-ലോറൻ്റ്, സിർവിൽ സ്റ്റേഷനുകൾക്കിടയിലും ലീസ് സ്റ്റേഷനും മക്കെൻസി കിങ് ബ്രിഡ്ജിനുമിടയിൽ ഷട്ടിൽ ബസ് സർവീസ് നടത്തും. ലൈൻ 1 സർവീസ് ഡിസംബർ 15 ഞായറാഴ്ച പതിവ് സമയത്ത് പുനഃരാരംഭിക്കും, റെനീ അമിൽകാർ പറഞ്ഞു.
