Tuesday, September 8, 2026

കാനഡയിൽ ചീസ് വെണ്ണ മോഷണം വർധിക്കുന്നു

വൻകൂവർ: കാനഡയിലുടനീളം വിലകയറ്റത്തിനിടയിലും ചീസ് വെണ്ണ മോഷണം വർധിക്കുന്നതായി റിപ്പോർട്ട്. നഗരത്തിൽ ചീസ് മോഷണം വർധിക്കുന്നതിനെ തുടർന്ന് ചീസ് സ്റ്റോർ ഉടമകൾ സെക്യൂരിറ്റി ഗാർഡുകൾക്കായി പ്രതിമാസം 5,500 ഡോളർ ചലവഴിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കരിച്ചന്തയിലെ ഏറ്റവും വിലകൂടിയ ഉല്പന്നമാണ് ചീസെന്നും, അവധിക്കാലത്താണ് ചീസിന് കൂടുതൽ ആവശ്യം വരുന്നതെന്നും ചീസ് സ്റ്റോർ ഉടമകൾ പറയുന്നു.

കാനഡയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ വൻ വർധനവാണ് ഉണ്ടാകുന്നതെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. പ്രധാനമായും ചീസും വെണ്ണയുമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മോഷ്ടിച്ച സാധനങ്ങൾ വീണ്ടും കരിഞ്ചന്തയിൽ വിൽക്കുന്ന സംഘടിത ക്രൈം ഗ്രൂപ്പുകളാണ് മോഷണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.

കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇത്തരം മോഷണം വർധിക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ചെറുകിട വ്യാപാരികൾ പ്രതിരോധ സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്തുന്നുണ്ട്, എന്നാൽ പ്രശ്നം പരിഹരിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെനും അവർ പറയുന്നു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!