Tuesday, September 22, 2026

മണ്ണിടിച്ചിൽ: ലയൺസ് ബേയിൽ കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നു

Authorities search for person missing after B.C. mudslide washed away home

വൻകൂവർ : വാരാന്ത്യത്തിൽ ബ്രിട്ടിഷ് കൊളംബിയയിലെ സീ ടു സ്കൈ ഹൈവേയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ആൾക്കായി തിരച്ചിൽ തുടരുന്നു. വൻകൂവറിൽ നിന്നും 40 കിലോമീറ്റർ അകലെ ലയൺസ് ബേയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ഒരു വീട് ഒലിച്ചു പോവുകയും രണ്ടു പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച എമർജൻസി ജീവനക്കാർ കണ്ടെടുത്തു. രണ്ടാമത്തെ ആൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ആർസിഎംപി പറയുന്നു.

ഹെവി അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ, പൊലീസ്, ഫയർ, മെട്രോ വൻകൂവർ എമർജൻസി മാനേജ്‌മെൻ്റ് ടീം എന്നിവയുൾപ്പെടെ നിരവധി ഏജൻസികളുടെ നേതൃത്വത്തിലാണ് കാണാതായ ആളെ കണ്ടെത്താനായി തിരച്ചിൽ നടത്തുന്നതെന്ന് വില്ലേജ് ഓഫ് ലയൺസ് ബേ മേയർ കെൻ ബെറി അറിയിച്ചു. മണ്ണിടിച്ചിൽ കാരണം മുൻകരുതലായി ലയൺസ് ബേയിൽ നിന്നും നിരവധി ആളുകളെ ഒഴിപ്പിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!