തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് തൃശൂർ മേയർ എം കെ വര്‍ഗീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി എസ് സുനില്‍ കുമാര്‍ രംഗത്ത് വന്നിരുന്നു. അതിന് മറുപടിയുമായി എം കെ വര്‍ഗീസ് മുന്നോട്ട് വന്നിരിക്കുകയാണ്. കേക്ക് വാങ്ങിയതിൽ രാഷ്ട്രീയമില്ലെന്ന് എം കെ വര്‍ഗീസ് പറഞ്ഞു. കേക്ക് വാങ്ങിയത് തെറ്റായി തോന്നിയിട്ടില്ല. കേക്ക് ആര് കൊണ്ടുവന്നാലും വാങ്ങും. കേക്കുമായി വീട്ടിൽ എത്തിയാൽ കയറരുത് എന്ന് പറയാനാകില്ല. ആരോപണം പുതിയതല്ലെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു.

അനുവാദം ചോദിച്ചിട്ടല്ല സുരേന്ദ്രൻ വീട്ടിലെത്തിയതെന്നും, സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമായിട്ടാണെന്നും എം കെ വര്‍ഗീസ് വർഗീസ് കൂട്ടിച്ചേർത്തു.