ടൊറന്റോ : പുതുവത്സര രാവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് TTC, GO ട്രാന്‍സിറ്റ്, UP എക്‌സ്പ്രസ്. ഡിസംബര്‍ 31 വൈകിട്ട് ഏഴ് മുതല്‍ 2025 ജനുവരി 1-ന് രാവിലെ 8 മണി വരെയായിരിക്കും സൗജന്യയാത്ര. TTC മുഴുവന്‍ നെറ്റ്വര്‍ക്കിലും സൗജന്യ യാത്ര വാഗ്ദാനം ചെയ്യുമ്പോള്‍ സബ വേ സര്‍വീസിലെ സൗജ്യന്യ യാത്ര ജനുവരി 1 ന് പുലര്‍ച്ചെ 3 മണിക്ക് അവസാനിക്കും.

പ്രത്യേക UP എക്‌സ്പ്രസ് ട്രെയിനുകള്‍ ഓരോ 30 മിനിറ്റിലും 1:15 നും 3:45 നും ഇടയില്‍ യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമെന്ന് മെട്രോലിന്‍ക്‌സ് പറയുന്നു.
ലേക്ഷോര്‍ ഈസ്റ്റ്, വെസ്റ്റ് ലൈനുകള്‍: ഡിസംബര്‍ 31-ന് ഉടനീളം യൂണിയന്‍ സ്റ്റേഷനില്‍ എത്തുകയും പുറപ്പെടുകയും ചെയ്യും.
മില്‍ട്ടണ്‍ ലൈന്‍ : അവസാന ട്രെയിന്‍ യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് 2:55 ന് പുറപ്പെടും.
ബാരി ലൈന്‍ : അവസാന ട്രെയിന്‍ യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് 3:54 ന് പുറപ്പെടും.
സ്റ്റൗഫ്വില്‍ ലൈന്‍ : അവസാന ട്രെയിന്‍ യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് 4:12 ന് പുറപ്പെടും.