ടൊറൻ്റോ: പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരുപത്തിയഞ്ചു വയസ്സുള്ള ഷോൺ ഫെയർഫാക്സിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ദുർഹം റീജിയനൽ പൊലീസ് അറിയിച്ചു. 2024 ഡിസംബർ 30-ന് ടൊറൻ്റോയിലെ യോർക്ക് സ്ട്രീറ്റിനും ബ്രെംനർ ബൊളിവാർഡിനും സമീപം ഇവർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയെ കടത്തുകയാണെന്ന സംശയത്തിലാണ് ഇയാളെ പിടികൂടിയത്. അതേസമയം, പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നും പണവും പിടിച്ചെടുത്തു.

18 വയസ്സിന് താഴെയുള്ളവരെ കടത്തിക്കൊണ്ടു പോകുക, പ്രായപൂർത്തിയാകാത്തവരെ കടത്തിക്കൊണ്ടുപോയി സാമ്പത്തികമായി നേട്ടമുണ്ടാക്കുക, ഒരു വീട്ടിൽ നിരോധിത ലൈംഗിക പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇരുപത്തിയഞ്ചുകാരനായ ഷോൺ ഫെയർഫാക്സ് നേരിടുന്നത്.
