ഹാലിഫാക്സ് : വാരാന്ത്യത്തിൽ, നോവസ്കോഷ ലോവർ സാക്ക്‌വില്ലിൽ വീടിന് തീപിടിച്ച് ആറുവയസ്സുകാരി മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ റിവർസൈഡ് ഡ്രൈവിലെ ഒരു ഡ്യൂപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്.

വീടിനുള്ളിൽ കുടുങ്ങിയ മധ്യവയസ്കനെയും അഞ്ച്, ആറ്, ഒമ്പത് വയസ് പ്രായമുള്ള മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തിയതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. 40 വയസ്സുള്ള മധ്യവയസ്കന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആറു വയസ്സുള്ള പെൺകുട്ടി പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. 37 വയസ്സുള്ള യുവതിയേയും രണ്ട് വയസ്സുള്ള കുട്ടിയേയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇരുവർക്കും പരുക്കേറ്റിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.
