Monday, February 9, 2026

സോഫ്‌റ്റ്‌വെയർ തകരാർ: 17,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ഹോണ്ട

17,000 Honda, Acura vehicles recalled for software glitch, risk of engine stall

ഓട്ടവ : സോഫ്‌റ്റ്‌വെയർ പ്രശ്നം മൂലം എഞ്ചിന് തകരാർ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഏകദേശം 17,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ഹോണ്ട കാനഡ. 2023-2025 ഹോണ്ട പൈലറ്റ്, 2022-2025 അക്യൂറ എംഡിഎക്‌സ് ടൈപ്പ് എസ്, 2021-2025 അക്യൂറ ടിഎൽഎക്‌സ് ടൈപ്പ് എസ് മോഡൽ വാഹനങ്ങളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.

സോഫ്‌റ്റ്‌വെയർ പ്രശ്‌നം എഞ്ചിൻ്റെ ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനത്തെ ബാധിക്കുമെന്ന് ഹോണ്ട പറയുന്നു. ഇത് ത്രോട്ടിലിലെ പെട്ടെന്നുള്ള മാറ്റങ്ങൾ എഞ്ചിന് ഡ്രൈവ് പവർ നഷ്‌ടപ്പെടാനും തകരാർ ഉണ്ടാകാനും കാരണമായേക്കും. ഈ പ്രശ്‌നം വാഹനാപകടത്തിലേക്ക് നയിക്കുമെന്ന് ഹോണ്ട കാനഡ മുന്നറിയിപ്പ് നൽകി. ബാധിത വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആവശ്യമാണെന്നും കമ്പനി പറയുന്നു. സിസ്റ്റം സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിന് വാഹനഉടമകൾ അംഗീകൃത ഡീലർമാരുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!