വാഷിങ്ടൺ: ട്രാൻസ്‌ജെൻഡർ കായിക താരങ്ങളെ വനിതാ കായിക ഇനങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതുവഴി 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം ട്രംപ് നിറവേറ്റി. “വനിതാ കായിക വിനോദങ്ങളിൽ നിന്ന് പുരുഷന്മാരെ ഒഴിവാക്കുക” എന്ന പേരിലുള്ള എക്സിക്യൂട്ടീവ് ഉത്തരവിലാണ് ബുധനാഴ്ച ട്രംപ് ഒപ്പുവെച്ചത്.
ഈ എക്സിക്യൂട്ടീവ് ഉത്തരവോടെ, സ്ത്രീകളുടെ കായികരംഗത്തെ യുദ്ധം അവസാനിച്ചതായി ട്രംപ് പറഞ്ഞു. ഫെഡറൽ ഗവൺമെന്റിൽ നിന്ന് ധനസഹായം ലഭിക്കുന്ന വിദ്യാഭ്യാസ പരിപാടികളിലോ പ്രവർത്തനങ്ങളിലോ ലൈംഗികതയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് നിരോധിക്കുന്ന ടൈറ്റിൽ IX, സ്വകാര്യ മേഖലയുമായുള്ള ഫെഡറൽ ഇടപെടൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഉത്തരവ്.