ഓട്ടവ : ഈ ആഴ്‌ച നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പുകളിലൂടെ രണ്ട് പ്രവിശ്യകൾ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ പ്രവിശ്യകളാണ് പിഎൻപി നറുക്കെടുപ്പിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
ബ്രിട്ടിഷ് കൊളംബിയ
ജനുവരി 28-ന് ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) പ്രവിശ്യയിൽ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ സംരംഭകർക്ക് പ്രവിശ്യയുടെ സംരംഭക ഇമിഗ്രേഷൻ സ്ട്രീമുകളിലൂടെ ഇൻവിറ്റേഷൻ നൽകി. ബേസ്, റീജനൽ എൻ്റർപ്രണർ സ്ട്രീമുകൾക്ക് കീഴിൽ ഒരു അപേക്ഷകനാണ് ഇൻവിറ്റേഷൻ ലഭിച്ചത്. രണ്ട് സ്ട്രീമുകളിലും ഇൻവിറ്റേഷൻ ലഭിക്കുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് 123 സ്കോർ ഉണ്ടായിരിക്കണം.

മാനിറ്റോബ
ഫെബ്രുവരി 6-ന് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീമിനും സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിനും കീഴിൽ രണ്ട് നറുക്കെടുപ്പുകൾ നടത്തി.
ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീമിൻ്റെ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉളള കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് നാല് വർഷത്തെ മുഴുവൻ സമയ പ്രവൃത്തി പരിചയവും ഉള്ള 59 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം “സ്ട്രാറ്റജിക് റിക്രൂട്ട്‌മെൻ്റ് സംരംഭത്തിന്” കീഴിൽ 17 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. കുറഞ്ഞത് 612 സ്‌കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.