ഓട്ടവ : കിയോസ്‌കുകളും ഡിജിറ്റൽ ഉപകരണങ്ങളും പ്രവർത്തനരഹിതമായ സിസ്റ്റം തകരാർ പരിഹരിച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ). ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്. തടസ്സം കാരണം യാത്രക്കാർക്ക് അതിർത്തിയിൽ കാലതാമസം അനുഭവപ്പെട്ടേക്കാമെന്ന് സിബിഎസ്എ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

തകരാർ ടൊറൻ്റോ പിയേഴ്‌സൺ ഇൻ്റർനാഷണൽ എയർപോർട്ടിലെ ഒന്നും മൂന്നും ടെർമിനലുകളിലെ പ്രാഥമിക പരിശോധന കിയോസ്‌കുകളെയും ബാധിച്ചിരുന്നു. എന്നാൽ, ഈ പ്രശ്നവും പരിഹരിച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു.