ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പുതിയ താരിഫ് ഭീഷണിയിൽ ആശങ്ക പ്രകടിപ്പിച്ച് കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

2018-ൽ കനേഡിയൻ സ്റ്റീലിന്മേൽ ട്രംപ് താരിഫ് ഏർപ്പെടുത്തിയപ്പോൾ കാനഡയിലും യുഎസിയിലും വൻ പ്രതിസന്ധിക്ക് കാരണമായിരുന്നതായി കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സിഇഒ കാതറിൻ കോബ്‌ഡൻ പറഞ്ഞു. പുതിയ ഭീഷണിക്കെതിരെ തിരിച്ചടിക്കാൻ കനേഡിയൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. തൊഴിലുകൾക്കും കമ്മ്യൂണിറ്റികൾക്കും ഭീഷണിയായ അന്യായമായ വ്യാപാരത്തിൽ നിന്ന് ഇരു വിപണികളെയും സംരക്ഷിക്കാൻ യുഎസുമായി തങ്ങളുടെ വ്യാപാര നയം വിന്യസിക്കാൻ കാനഡ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്ന് കോബ്ഡൻ പറയുന്നു.