ഓട്ടവ : വീണ്ടും ജനവിധി തേടില്ലെന്ന് അറിയിച്ച് കാനഡയിലെ നീതിന്യായ മന്ത്രിയും അറ്റോർണി ജനറലുമായ ആരിഫ് വിരാനി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി 2025-ൽ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

താൻ പ്രധാനമന്ത്രിയുമായി സംസാരിക്കുകയും 2025 ൽ വീണ്ടും മത്സരിക്കില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും പാർക്ഡേൽ-ഹൈപാർക് പാർലമെൻ്റ് അംഗമായ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് വരെ താൻ പാർക്ഡേൽ-ഹൈപാർക് എംപിയായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്ന ആരിഫ് വിരാനി ഇമിഗ്രേഷൻ, ഹെറിറ്റേജ്, ഡെമോക്രറ്റിക് ഇൻസ്റ്റിറ്റൂഷൻസ്, നീതിന്യായം, വ്യാപാര മന്ത്രിമാരുടെ പാർലമെൻ്ററി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.