ഓട്ടവ : വർധിച്ചു വരുന്ന ജീവിതച്ചെലവുകൾ നിയന്ത്രിക്കാൻ ഒൻ്റാരിയോ നിവാസികളെ സഹായിക്കുന്ന ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) പേയ്മെൻ്റ് ഇന്ന് (ഫെബ്രുവരി 10) വിതരണം ചെയ്യും. ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബാംഗങ്ങളുടെ എണ്ണം, വാടകയ്ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്മെൻ്റ് 360 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക.

ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നീ മൂന്ന് പ്രൊവിൻഷ്യൽ ടാക്സ് ക്രെഡിറ്റുകൾ സംയോജിപ്പിച്ച് നികുതി ചുമത്തപ്പെടാത്ത സാമ്പത്തിക സഹായ പരിപാടിയാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB). സാധാരണയായി, ഓരോ മാസവും പത്താം തീയതിയാണ് പേയ്മെൻ്റുകൾ വിതരണം ചെയ്യുന്നത്. മാർച്ച് 10, ഏപ്രിൽ 10, മെയ് 9, ജൂൺ 10, ജൂലൈ 10, ഓഗസ്റ്റ് 8, സെപ്റ്റംബർ 10, ഒക്ടോബർ 10, നവംബർ 10, ഡിസംബർ 10 2025-ലെ OTB പേയ്മെൻ്റ് തീയതികൾ.