വൻകൂവർ : വാഹനാപകടത്തെ തുടർന്ന് അടച്ച സീ ടു സ്കൈ ഹൈവേ വീണ്ടും തുറന്നതായി ഡ്രൈവ്ബിസി അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോപ്പർ ഡ്രൈവിനും മുറിൻ ലേക്ക് പ്രൊവിൻഷ്യൽ പാർക്കിനുമിടയിലാണ് അപകടം ഉണ്ടായത്. ഏകദേശം 12 മണിക്കൂറോളം റോഡ് അടച്ചിട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഇരുവശത്തേക്കും ഗതാഗതത്തിനായി റോഡ് വീണ്ടും തുറന്നതായി ഡ്രൈവ് ബിസി റിപ്പോർട്ട് ചെയ്തു.

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. രക്ഷാപ്രവർത്തനത്തിൽ ബിസി ഹൈവേ പട്രോൾ (ബിസിഎച്ച്പി), സ്ക്വാമിഷ് ആർസിഎംപി, ബിസി എമർജൻസി ഹെൽത്ത് സർവീസസ് (ബിസി ഇഎച്ച്എസ്) പങ്കെടുത്തു. പരുക്കേറ്റവരെ ലോവർ മെയിൻലാൻഡ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 604-892-6100 എന്ന നമ്പറിൽ സ്ക്വാമിഷ് ആർസിഎംപിയെ ബന്ധപ്പെടണം.