മുഖം ആവി പിടിക്കുന്നത് എന്നും സൗന്ദര്യ സംരക്ഷണത്തിന് വളരെ നല്ലതാണ്. ആവി പിടിക്കുന്നതിലൂടെ ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍ ദിവസവും ഇത് പതിവാക്കിയാൽ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് ഉത്തമം.

മുഖം ആവി പിടിക്കുന്നതിന്റെ ഗുണങ്ങള്‍:
ആവി പിടിക്കുന്നത് രക്തചംക്രമണം കൂട്ടുന്നു. ഇത് ചര്‍മത്തിലേക്ക് ഓക്സിജനെ സജീവമാക്കുന്നു. കൂടാതം കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യും. ചർമസംരക്ഷണ ഉൽപ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താൻ ആവിപിടിക്കുന്നതിലൂടെ സഹായിക്കും. മുഖക്കുരു തടയാനും ആഴ്ചയില്‍ ഒരു ദിവസം ആവി പിടിക്കുന്നത് വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ആവിയുടെ ചൂട് ചർമത്തെ ഈർപ്പമുള്ളതാക്കുകയും മൃദുലത നിലനിർത്തുകയും വരൾച്ച ഒഴിവാക്കാനും സഹായിക്കുന്നു.ആവി പിടിച്ച ശേഷം മോയ്സ്ചറൈസർ അല്ലെങ്കില്‍ ഹൈഡ്രേറ്റിംഗ് സെറം പുരട്ടുന്നത് ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും ആവി പിടിക്കുന്നത് ചർമത്തിന് നല്ലതല്ല. ആവി പിടിക്കുന്നത് ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും ചർമം വളരെ വരണ്ടതോ സെൻസിറ്റീവോ ആക്കുകയും ചെയ്യും.