Wednesday, October 15, 2025

ശീതകാല കൊടുങ്കാറ്റ്: മഞ്ഞിൽ മൂടി മൺട്രിയോൾ

Snow blankets Montreal as winter storm warning continues

മൺട്രിയോൾ : ഇന്ന് രാവിലെ ഗ്രേറ്റർ മൺട്രിയോൾ മേഖലയിൽ 40 സെൻ്റിമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ശക്തമായ കാറ്റും കൂടിച്ചേരുമ്പോൾ വിസിബിലിറ്റി പൂജ്യമായി കുറയും. യാത്രക്കാർ ജാഗ്രതയോടെ യാത്ര ചെയ്യാൻ ECCC അഭ്യർത്ഥിച്ചു. മോശമായ കാലാവസ്ഥ ഗതാഗത തടസ്സത്തിന് കാരണമാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിരവധി സ്‌കൂളുകളും ഡേകെയറുകളും വ്യാഴാഴ്ച അടച്ചിടുമെന്ന് അറിയിച്ചു. വ്യാഴാഴ്ചയിലെ ഉയർന്ന താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ കാറ്റിനൊപ്പം തണുപ്പ് രാവിലെ മൈനസ് 19 ഉം ഉച്ചതിരിഞ്ഞ് മൈനസ് 6 ഡിഗ്രി സെൽഷ്യസുമായി അനുഭവപ്പെടും. രാത്രി താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, കാറ്റിനൊപ്പം അത് മൈനസ് 20 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടാം. വാരാന്ത്യത്തിൽ കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!